തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. ഏകീകൃത സിവിൽ കോഡ് നടപ്പാക്കരുതെന്ന പ്രമേയമാണ് അവതരിപ്പിക്കുക.
സിവിൽ കോഡിൽ നിന്നും കേന്ദ്രം പിന്മാറണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും. പ്രതിപക്ഷവും പ്രമേയത്തെ പിന്തുണയ്ക്കുന്നതോടെ പ്രമേയം ഐകകണ്ഠ്യേന പാസാകും.
പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നലെയാണ് ആരംഭിച്ചത്. 12 ദിവസം സമ്മേളിച്ച് 24നു സമ്മേളനം സമാപിക്കും.
ഏക വ്യക്തി നിയമത്തിനെതിരേ ഇന്ന് പ്രമേയം
09:57 AM Aug 08, 2023 | Deepika.com