തിരുവനന്തപുരം: കിളിമാനൂരിൽ റബർപുരയ്ക്ക് തീപിടിച്ചു. കിളിമാനൂർ ഈന്തന്നൂർ വൃന്ദാവനത്തിൽ ഡോക്ടർ ആർ.എസ് പ്രശാന്തന്റെ ഉടമസ്ഥയിലുള്ള റബർപുരയ്ക്കാണ് തീ പിടിച്ചത്. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. റബർപുര കത്തി സമീപത്തെ പഴയ കെട്ടിടത്തിലേയ്ക്കും തീപടർന്നു.
തീ പിടുത്തത്തിൽ റബർപുര പൂർണമായും കത്തിയമർന്നു. കെട്ടിടം ഭാഗികമായി കത്തിനശിച്ചു. തീ പിടിക്കുന്നത് കണ്ടതോടെ സമീപവാസികൾ അഗ്നിശമനസേനയെ വിവരം അറിയിച്ചു. കല്ലംമ്പലത്തു നിന്നും വെഞ്ഞാറമൂട് നിന്നും എത്തിയ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി.
അഞ്ഞൂറിൽ അധികം ഷീറ്റുകൾ പുകപ്പുരയിൽ ഉണ്ടായിരുന്നു. ഇവ പൂർണമായും കത്തിനശിച്ചു. തീ പിടിത്തത്തിൽ അഞ്ച് ലക്ഷംരൂപയുടെ നഷ്ടം ഉള്ളതായാണ് പ്രാഥമിക നിഗമനം.
കിളിമാനൂരിൽ റബർപുരയ്ക്ക് തീപിടിച്ചു; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം
09:58 AM Aug 08, 2023 | Deepika.com