ഡ്യൂ​റ​ൻ​ഡ് ക​പ്പ്: ഇ​ന്ത്യ​ൻ ആ​ർ​മിക്കും മോ​ഹ​ൻ ബ​ഗാ​നും ജയം

10:56 PM Aug 07, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: 2023 ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ർ​മിക്ക് ജ‍യം. ഗ്രൂ​പ്പ് എ​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ർ​മി 1-0ന് ​ഐ​എ​സ്എ​ൽ ക്ല​ബ്ബാ​യ ഒ​ഡീ​ഷ എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു. 43-ാം മി​നി​റ്റി​ൽ ലി​റ്റ​ണ്‍ ഷി​ല്ലി​ന്‍റെ വ​ക​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ ജ​യം കു​റി​ച്ച ഗോ​ൾ. 77-ാം മി​നി​റ്റി​ൽ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട് ലി​റ്റ​ണ്‍ ഷി​ൽ പു​റ​ത്ത് പോ​കു​ക​യും ചെ​യ്തു.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്പ് എ​യി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ്ന്‍റ് 2-0ന് ​പ​ഞ്ചാ​ബ് എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു. 23-ാം മി​നി​റ്റി​ൽ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ ലീ​ഡ് നേ​ടി​യ മോ​ഹ​ൻ ബ​ഗാ​നു​വേ​ണ്ടി ഹ്യൂ​ഗൊ ബൗ​മ​സ് (48’) ജ​യ​മു​റ​പ്പി​ച്ചു. ര​ണ്ടാം ജ​യ​ത്തോ​ടെ ആ​റ് പോ​യി​ന്‍റു​മാ​യി മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ്ന്‍റ് ഗ്രൂ​പ്പി​ൽ​നി​ന്ന് നോ​ക്കൗ​ട്ടി​ൽ പ്ര​വേ​ശി​ച്ചു.