തിരുവനന്തപുരം: സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് മുതലപ്പൊഴിയില്‍ ഉപവാസ സമരവുമായി കോണ്‍ഗ്രസ്. ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉദ്ഘാടനം ചെയ്തു.
രണ്ട് കൊല്ലം മുമ്പ് നിയസഭയിൽ ഉൾപ്പടെ ഉന്നയിച്ച കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് സതീശന് ആവശ്യപ്പെട്ടു. അത് നടപ്പിലാവുന്നത് വരെ സഭയ്ക്ക് അകത്തും പുറത്തും ശക്തമായ സമരപരിപാടികളുമായി മത്സ്യതൊഴിലാളികള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് സതീശന് പറഞ്ഞു.
തുറമുഖ ഓഫീസിനു മുന്നില്‍ രാവിലെ ഒമ്പതിന് ആരംഭിച്ച ഉപവാസസമരം വൈകീട്ട് അഞ്ച് വരെ തുടരും. നേരത്തേ ജൂലൈ 18ന് ഉപവാസം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് സമരം മാറ്റിവയ്ക്കുകയായിരുന്നു.
സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ഒത്തുകളിക്കുന്നു; മുതലപ്പൊഴിയില്‍ ഉപവാസ സമരവുമായി കോണ്‍ഗ്രസ്
04:04 PM Aug 07, 2023 | Deepika.com