പൂഞ്ച് അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി

10:22 AM Aug 07, 2023 | Deepika.com
ജമ്മു: ജമ്മു കാഷ്മീരിലെ പൂഞ്ച് അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. പൂഞ്ചിലെ ദേഗ് വാർ തെർവാൻ മേഖലയയിലാണ് സംഭവം.

തിങ്കളാഴ്ച പുലർച്ചെയാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. നിയന്ത്രണരേഖ വഴി രണ്ടു പേർ ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടന്നു കയറുന്നത് സുരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെട്ടു.

സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തതോടെ ഇരുവരും പിന്തിരിഞ്ഞോടി. പ്രദേശത്ത് സൈന്യവും ജമ്മു കാഷ്മീർ പോലീസും സംയുക്ത തെരച്ചിൽ നടത്തുകയാണ്.