കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വീണുപരിക്കേറ്റു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍ഗോഡ് വോര്‍ക്കാടിയില്‍ ബൂത്ത്തല ഗൃഹസന്ദര്‍ശനം നടത്തുന്നതിനിടെ വഴുതി വീഴുകയായിരുന്നു.
കാലിന് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് സുരേന്ദ്രന്റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു.
വീണ് പരിക്ക്; കെ. സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
03:48 PM Aug 05, 2023 | Deepika.com