ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാമിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു.
ഹാലൻ വനമേഖലയ്ക്ക് സമീപത്തുള്ള മലയടിവാരത്ത് ഇന്ന് വൈകിട്ടാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും വെടിവയ്പ് തുടരുകയാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു.
കാഷ്മീരിൽ വെടിവയ്പ്; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു
07:41 PM Aug 04, 2023 | Deepika.com