ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: പ്ര​ണോ​യ്, ര​ജാ​വ​ത്ത് മു​ന്നോ​ട്ട്

06:59 PM Aug 04, 2023 | Deepika.com
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ സൂ​പ്പ​ർ 500 ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക്വാ​ർ​ട്ട​ർ​ഫൈ​ന​ലി​ൽ കി​ഡം​ബി ശ്രീ​കാ​ന്തി​നെ വീ​ഴ്ത്തി​യ ഇ​ന്ത്യ​ൻ യു​വ​താ​രം പ്രി​യാ​ൻ​ഷു ര​ജാ​വ​ത്താ​ണ് സെ​മി​യി​ലെ പ്ര​ണോ​യ്‌​യു​ടെ എ​തി​രാ​ളി.

21-13, 21-8 എ​ന്ന സ്കോ​റി​നാ​ണ് ഏ​ക​പ​ക്ഷീ​യ​മാ​യ മ​ത്സ​ര​ത്തി​ൽ ര​ജാ​വ​ത്ത് ശ്രീ​കാ​ന്തി​നെ വീ​ഴ്ത്തി​യ​ത്. താ​ര​ത്തി​ന്‍റെ ആ​ദ്യ സൂ​പ്പ​ർ 500 ടൂ​ർ​ണ​മെ​ന്‍റ് സെ​മി​ഫൈ​ന​ൽ പ്ര​വേ​ശ​ന​മാ​ണി​ത്.

ഇ​ന്തോ​നേ​ഷ്യ​യു​ടെ ലോ​ക ര​ണ്ടാം ന​മ്പ​ർ താ​ര​മാ​യ ആ​ന്‍റ​ണി സി​നി​സു​ക ഗി​ന്‍റിം​ഗി​നെ 73 മി​നി​റ്റ് നീ​ണ്ടു​നി​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ 16-21, 21-17, 21-14 എ​ന്ന സ്കോ​റി​നാ​ണ് പ്ര​ണോ​യ് തോ​ൽ​പ്പി​ച്ച​ത്. ഓ​ൾ ഇം​ഗ്ല​ണ്ട് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഗി​ന്‍റിം​ഗി​നോ​ടേ​റ്റ തോ​ൽ​വി​ക്ക് പ്ര​തി​കാ​ര​മെ​ന്നോ​ണ​മാ​ണ് ലോ​ക ഒ​മ്പ​താം ന​മ്പ​ർ താ​ര​മാ​യ പ്ര​ണോ​യ് വി​ജ​യം നേ​ടി‌​യ​ത്.