പാലക്കാട്: അട്ടപ്പാടി കോട്ടമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരിക്ക്. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ് (61) പരിക്കേറ്റത്. ഇവരുടെ ഇടതുകൈ ഒടിഞ്ഞു.
വീട്ടിൽനിന്നും വെള്ളമെടുക്കാൻ പുഴയിലേക്ക് പോകുമ്പോഴാണ് പന്നി ആക്രമിച്ചത്. ഇവരെ കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് മാസം മുൻപ് ഷോളയൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു.
അട്ടപ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
11:30 PM Aug 03, 2023 | Deepika.com