മദ്യനയത്തിലെ ഉദാരവത്കരണം ഭൂഷണമല്ല: ക്നാനായ കത്തോലിക്കാ കോൺഗ്രസ്

01:14 AM Jun 29, 2017 | Deepika.com
കോ​ട്ട​യം: മ​ദ്യ​ന​യ​ത്തി​ൽ വ​രു​ത്തു​ന്ന ഉ​ദാ​ര​വ​ത്ക​ര​ണ സ​മീ​പ​നം സ​മൂ​ഹ​ന​ന്മ​യ്ക്കു ഭൂ​ഷ​ണ​മ​ല്ലെ​ന്നു ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്. മ​ദ്യം​മൂ​ല​മു​ണ്ടാ​കു​ന്ന സാ​മൂ​ഹ്യ തി​ന്മ​ക​ളും കു​ടും​ബ​ശി​ഥി​ലീ​ക​ര​ണ​വും തി​രി​ച്ച​റി​ഞ്ഞ് മ​ദ്യം വ്യാ​പ​ക​മാ​ക്കു​ന്ന​തി​ൽ​നി​ന്നു പി​ന്മാ​റ​ണം.

വീ​ടു​ക​ളി​ൽ മ​ദ്യം വി​ള​ന്പു​വാ​ൻ അ​നുവ​ദി​ക്ക​രു​ത്. ചൈ​ത​ന്യ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ചേ​ർ​ന്ന കെ​സി​സി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ചാ​പ്ലെ​യി​ൻ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, സെ​ക്ര​ട്ട​റി ഷൈ​ജി ഓ​ട്ട​പ്പ​ള്ളി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് തൂ​ഫാ​ൻ തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജേ​ക്ക​ബ് വാ​ണി​യം​പു​ര​യി​ട​ത്തി​ൽ, ട്ര​ഷ​റ​ർ സാ​ബു മു​ണ്ട​ക​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.