ഇ-​​​മാ​​​ലി​​​ന്യ നി​​​ർ​​​മാ​​​ർ​​​ജ​​​ന​​​ത്തിന് ഐ​​​ടി@സ്കൂ​​​ൾ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി

01:06 AM Jun 29, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ​​​ ഇ-​​​മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി പു​​​ന:​​​ചം​​​ക്ര​​​മ​​​ണ​​​ത്തി​​​നും സം​​​സ്ക​​​ര​​​ണ​​​ത്തി​​​നും ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്കു​​​ന്ന​​​തിന് ഐ​​​ടി@സ്കൂ​​​ൾ പ്രോ​​​ജ​​​ക്ടും ക്ലീ​​​ൻ​​​കേ​​​ര​​​ള ക​​​ന്പ​​​നി​​​യു​​​മാ​​​യി ചേ​​​ർ​​​ന്ന് ആ​​​വി​​​ഷ്ക​​​രി​​​ച്ച പ​​​ദ്ധ​​​തി​​​ക്ക് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് 2008 മാ​​​ർ​​​ച്ച് 31 ന് ​​​മു​​മ്പു ല​​​ഭി​​​ച്ച​​​തും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മ​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ കം​​​പ്യൂ​​​ട്ട​​​റും അ​​​നു​​​ബ​​​ന്ധ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും, 2010 മാ​​​ർ​​​ച്ച് 31 ന് ​​​മു​​മ്പ് ല​​​ഭി​​​ച്ച 600 വി.​​​എ യു.​​​പി.​​​എ​​​സ്, സി.​​​ആ​​​ർ.​​​ടി മോ​​​ണി​​​റ്റ​​​ർ, കീ​​​ബോ​​​ർ​​​ഡ്, മൗ​​​സ് എ​​​ന്നി​​​വ​​​യും ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഇ-​​​മാ​​​ലി​​​ന്യ​​​ങ്ങ​​​ളു​​​ടെ ഗ​​​ണ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ത്താം.

ഇ​​​ക്കാ​​​ര്യം സ്കൂ​​​ൾ​​​ത​​​ല​​​സ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ ഐ​​​ടി@​​​സ്കൂ​​​ൾ പ്രോ​​​ജ​​​ക്ട് ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന സാ​​​ങ്കേ​​​തി​​​ക സ​​​മി​​​തി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ഇ-​​​മാ​​​ലി​​​ന്യ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.

ശ​​​രാ​​​ശ​​​രി 500 കി​​​ലോ​​​ഗ്രാം ഇ-​​​മാ​​​ലി​​​ന്യം ല​​​ഭ്യ​​​മാ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​ണ് ക്ലീ​​​ൻ കേ​​​ര​​​ള ക​​​മ്പ​​​നി ഇ-​​​മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ക. അ​​​തു​​​കൊ​​​ണ്ട് സ്കൂ​​​ളു​​​ക​​​ളി​​​ലെ ല​​​ഭ്യ​​​മാ​​​യ അ​​​ള​​​വ് അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി ഇ​​​വ​​​യെ ക്ല​​​സ്റ്റ​​​റു​​​ക​​​ളാ​​​ക്കി​​​ത്തി​​​രി​​​ച്ചാ​​​യി​​​രി​​​ക്കും ശേ​​​ഖ​​​ര​​​ണം. ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഇ-​​​മാ​​​ലി​​​ന്യ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്പ് ഇ​​​വ മ​​​റ്റൊ​​​രാ​​​വ​​​ശ്യ​​​ത്തി​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല എ​​​ന്നു​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. വാ​​​റ​​​ന്‍റി, എ.​​​എം.​​​സി എ​​​ന്നി​​​വ​​​യു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഇ-​​​മാ​​​ലി​​​ന്യ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ട​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ പാ​​​ടി​​​ല്ല. ഇ-​​​മാ​​​ലി​​​ന്യ​​​മാ​​​യി നി​​​ശ്ച​​​യി​​​ക്കു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ സ്റ്റോ​​​ക്ക് ര​​​ജി​​​സ്റ്റ​​​റി​​​ൽ റി​​​മാ​​​ർ​​​ക്സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി കു​​​റ​​​വു​​​ചെ​​​യ്യ​​​ണം.

കം​​​പ്യൂ​​​ട്ട​​​ർ , ലാ​​​പ്ടോ​​​പ്, ക്യാ​​​ബി​​​ൻ, മോ​​​ണി​​​റ്റ​​​ർ, ഡ്രൈ​​​വു​​​ക​​​ൾ, പ്രി​​​ന്‍റ​​​റു​​​ക​​​ൾ, പ്രൊ​​​ജ​​​ക്ട​​​റു​​​ക​​​ൾ, യു.​​​പി.​​​എ​​​സു​​​ക​​​ൾ, ക്യാ​​​മ​​​റ, സ്പീ​​​ക്ക​​​ർ സി​​​സ്റ്റം, ടെ​​​ലി​​​വി​​​ഷ​​​ൻ, നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് ഘ​​​ട​​​ക​​​ങ്ങ​​​ൾ, ജ​​​ന​​​റേ​​​റ്റ​​​ർ തു​​​ട​​​ങ്ങി ഇ-​​​മാ​​​ലി​​​ന്യ​​​ങ്ങ​​​ളാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കാ​​​വു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ലു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്തെ പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം സ്കൂ​​​ളു​​​ക​​​ളി​​​ലും ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും നി​​​ല​​​വി​​​ലു​​​ള്ള ഏ​​​ക​​​ദേ​​​ശം ഒ​​​രു കോ​​​ടി കി​​​ലോ​​​ഗ്രാം ഇ-​​​മാ​​​ലി​​​ന്യ​​​ങ്ങ​​​ളാ​​​യി മാ​​​റി​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഇ​​​തു​​​വ​​​ഴി നി​​​ർ​​​മാ​​​ർ​​​ജ​​​നം ചെ​​​യ്യ​​​പ്പെ​​​ടു​​​മെ​​​ന്ന് ഐ​​​ടി​​​സ്കൂ​​​ൾ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.