കോഴിക്കോട്: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സർക്കാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കോഴിക്കോട് വാർത്താലേഖകരുടെ ചാേദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സംഭവവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ നടത്തുന്നവർ അവരെ വേദനിപ്പിക്കരുത്. യാതൊരു സമ്മർദത്തിനും സർക്കാർ വഴങ്ങില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും കോടിയേരി പറഞ്ഞു.
സർക്കാർ നടിക്കൊപ്പം: കോടിയേരി
01:06 AM Jun 29, 2017 | Deepika.com