പുതുക്കാട് (തൃശൂർ): കുറുമാലിയിൽ റെയിൽവേ പാലത്തിലെ പാളത്തിൽ വിള്ളൽ കണ്ടെത്തി. കീമാന്റെ അവസരോചിതമായ ഇടപെടലിനെതുടർന്നാണ് വൻദുരന്തം ഒഴിവായത്.
കുറുമാലി പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ എറണാകുളം ഭാഗത്തേക്കു പോകുന്ന പാതയിലാണ് വിള്ളൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെ പട്രോളിംഗിനിടെ ജീവനക്കാർ വിള്ളൽ കാണുകയായിരുന്നു. വിള്ളൽ ശ്രദ്ധയിൽപെട്ട കീമാൻ കെ.എം. യാക്കോബ് പുതുക്കാട് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു. തുടർന്ന് തൊട്ടുപിന്നാലെ കടന്നുപോകേണ്ടിയിരുന്ന എറണാകുളം-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ പുതുക്കാട് സ്റ്റേഷനിൽ 15 മിനിറ്റോളം പിടിച്ചിട്ടു.
മെക്കാനിക്കൽ വിഭാഗം സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.
20 കിലോമീറ്റർ വേഗത്തിലാണ് ട്രെയിനുകൾ കടത്തിവിടുന്നത്.എറണാകുളത്തുനിന്നു വിദഗ്ധ സംഘമെത്തി നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
കുറുമാലി റെയിൽവേ പാളത്തിൽ വിള്ളൽ
01:06 AM Jun 29, 2017 | Deepika.com