ജാമ്യാപേക്ഷ തള്ളി
01:06 AM Jun 29, 2017 | Deepika.com
കൊച്ചി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ റോബിൻ വടക്കുഞ്ചേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ കുറ്റപത്രം നൽകിയതിനാൽ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടിയാണു ജാമ്യാപേക്ഷ നൽകിയത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ പ്രതി പുറത്തുണ്ടാകുന്നതു കേസിന്റെ നടപടികളെ ബാധിക്കുമെന്നുമുള്ള വാദങ്ങൾ അംഗീകരിച്ചാണു ജാമ്യാപേക്ഷ തള്ളിയത്.