അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജിൽ സജ്ജമാക്കിയ ഫാബ് ലാബിൽ അധ്യാപകർക്കായുള്ള ആദ്യഘട്ട പരിശീലനം പൂർത്തിയായി. കേരളത്തിലെ വിവിധ കോളജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 അധ്യാപകർക്കാണ് പരിശീലനം നൽകിയത്.
ദി ഫാബ് ഫൗണ്ടേഷൻ ഇന്റർനാഷണൽ കോർപറേഷൻസ് ഡയറക്ടർ ലൂസിയാനോ ബറ്റോൾഡി നേതൃത്വം നൽകി. ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടനാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തത്. രണ്ടാം ഘട്ട പരിശീലനം ജൂലൈ 14,15 തീയതികളിലും മൂന്നാം ഘട്ടം 21, 22 തീയതികളിലും നടക്കും.
പരിശീലന പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന അധ്യാപകർ 9496735409 എന്ന നന്പറിൽ ബന്ധപ്പെടണം.
ഫിസാറ്റ് ഫാബ് ലാബ്: ആദ്യഘട്ട പരിശീലനം പൂർത്തിയായി
12:26 AM Jun 29, 2017 | Deepika.com