ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാരയ്ക്കാട്ട് കൊല്ലംപറന്പിൽ അഷ്റഫിന്റെ മകൻ അബീസി(24) ന്റെ മൃതദേഹമാണു കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ടു കാണാതാവുകയായിരുന്നു.
സുഹൃത്തക്കളും നാട്ടുകാരും നടത്തിയ തെരച്ചലിൽ ഇന്നലെ രാവിലെ എട്ടോടെ ഈരാറ്റുപേട്ട -തൊടുപുഴ റോഡിലുള്ള കോസ് വേ പാലത്തിനു സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മേൽനടപടിക്കു ശേഷം കബറടക്കം നടത്തി.
മാതാവ് റഹിയാനത്ത് ഈരാറ്റുപേട്ട പുഴക്കര കുടുംബാംഗം. അജ്മൽ, അൻഷാദ് എന്നിവർ സഹോദരങ്ങളാണ്.
ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
12:26 AM Jun 29, 2017 | Deepika.com