കോട്ടയം: ദീപിക ജൈവനന്മ പദ്ധതി സംസ്ഥാനതല ഉദ്ഘാടനവും വിദ്യാർഥികളെ ആദരിക്കലും നാളെ രാവിലെ 11നു കോട്ടയം വടവാതൂർ ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിൽ നടക്കും.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ. മാണി പുതിയിടത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളത്തിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്യും. ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖപ്രസംഗം നടത്തും.
എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. സുരേഷ്കുറുപ്പ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ, ഗിരിദീപം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. വർഗീസ് കൈപ്പനടുക്ക ഒഐസി, ഗിരിദീപം സ്കൂൾ പ്രിൻസിപ്പൽ ഫാ. തോമസ് ബിജിലി ഒഐസി, ഓയിൽ പാം ഇന്ത്യ മുൻ ചെയർമാൻ വി.ബി. ബിനു രാഷ്ട്രദീപിക ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ. താർസിസ് ജോസഫ്, ഡിജിഎം (സർക്കുലേഷൻ) ജോസഫ് ഓലിക്കൽ എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തിൽ സിവിൽ സർവീസ് റാങ്ക് ജേതാവ് ഡോ. ദിലീഷ് ശശിയേയും ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിനെയും ആദരിക്കും. രാവിലെ 10ന് ഡോ. ദിലീഷ് ശശി വിദ്യാർഥികൾക്കായി നടത്തുന്ന മോട്ടിവേഷൻ ക്ലാസും ഉണ്ടായിരിക്കും.
കോട്ടയം ജില്ലയിൽനിന്നു സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ വണ്‍ നേടി ദീപിക ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ രാവിലെ 9.30ന് ഗിരിദീപം സ്കൂളിലെത്തണം.
ദീപിക ജൈവനന്മ പദ്ധതി : സംസ്ഥാനതല ഉദ്ഘാടനവും വിദ്യാർഥികളെ ആദരിക്കലും നാളെ
01:00 AM Jun 28, 2017 | Deepika.com