ചെറുതോണി: മണ്‍സൂണ്‍ ആരംഭിച്ച് 25 ദിവസമായപ്പോഴാണ് സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതി പ്രവർത്തിക്കുന്ന ഇടുക്കി ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ചത്.
ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ ഇടുക്കി പദ്ധതി പ്രദേശത്ത് 89.4 മില്ലിമീറ്റർ മഴ ലഭിച്ചു. 10.55 ലക്ഷം ഘനഅടി ജലം ഒഴുകിയെത്തി. നിലവിൽ 304.834 ലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിലുണ്ട്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയുടെ 13.149 ശതമാനം വെള്ളമുള്ള ഇന്നലെ ജലനിരപ്പ് 2304.46 അടിയായി.
ജില്ലയിലെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ലോവർപെരിയാർ, കല്ലാർകുട്ടി അണക്കെട്ടുകൾ തുറന്നുവിട്ടു.
ഇടുക്കിയിൽ കനത്ത മഴ
01:00 AM Jun 28, 2017 | Deepika.com