തിരുവനന്തപുരം: ഏനാത്ത് പാലം തകർന്ന സംഭവത്തെക്കുറിച്ചു വിജിലൻസ് ത്വരിത പരിശോധന നടത്താൻ ഡയറക്ടർ ഉത്തരവിട്ടു. ഏനാത്തു പാലം തകരാൻ ഇടയായതു നിർമാണ പ്രവർത്തനത്തിലെ അപാകതയാണോ മണലെടുപ്പാണോ എന്നാകും പ്രധാനമായും പരിശോധിക്കുന്നത്.
ഏനാത്ത് പാലം തകരാൻ ഇടയായ കാരണങ്ങളെക്കുറിച്ചു വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രിക്കു കത്ത്നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു വിജിലൻസ് അന്വേഷണത്തിനു നിർദേശിച്ചത്. മണലെടുപ്പു മൂലമാണു പാലത്തിന്റെ തൂണുകൾ തകർന്നതെന്നു വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പൊതുമരാമത്തു വകുപ്പിന്റെ ആഭ്യന്തര വിജിലൻസിനെയും ഇതേക്കുറിച്ച് അന്വേഷിക്കാൻ നിർദേശിച്ചിരുന്നു.
ഏനാത്ത് പാലത്തിന്റെ തകർച്ച: വിജിലൻസ് അന്വേഷിക്കും
01:00 AM Jun 28, 2017 | Deepika.com