ആവർത്തന കൃഷിക്ക് 60 ലക്ഷം അനുവദിച്ചു

12:53 AM Jun 28, 2017 | Deepika.com
കോ​ട്ട​യം: ആ​ഭ്യ​ന്ത​ര റ​ബ​ർ ഉ​ത്പാ​ദ​നം 2017 മേ​യി​ൽ 2016 മേ​യ് മാ​സ​ത്തെ​ക്കാ​ൾ 8.7 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി റ​ബ​ർ ബോ​ർ​ഡ്. ഇ​ക്കൊ​ല്ലം മേ​യി​ലെ ഉ​ത്പാ​ദ​നം 50,000 ട​ണ്ണാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ 46,000 ട​ണ്ണാ​യി​രു​ന്നു. 2017 ഏ​പ്രി​ൽ - മേ​യ് മാ​സ​ങ്ങ​ളി​ലെ മൊ​ത്തം ഉ​ത്പാ​ദ​നം 98,000 ട​ണ്‍ ആ​യി​രു​ന്നു. മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഉ​ത്പാ​ദി​പ്പി​ച്ച 85,000 ട​ണ്ണി​നേ​ക്കാ​ൾ 15.3 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. ഈ ​വ​ർ​ഷ​ത്തെ ഉ​ത്പാ​ദ​ന​ല​ക്ഷ്യം എ​ട്ടു​ല​ക്ഷം ട​ണ്ണാ​ണ്.

അ​തേ​സ​മ​യം ബോ​ർ​ഡി​ന്‍റെ വാ​ദ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ വേ​ന​ൽ​മ​ഴ കു​റ​ഞ്ഞു നി​ന്ന​തി​നാ​ലാ​ണ് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ഇ​ക്കൊ​ല്ലം ഉ​ത്പാ​ദ​നം കൂ​ടി​യ​തെ​ന്നും ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു. മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ വി​ല​യും കു​റ​വാ​ണ്.
ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ടാ​പ്പിം​ഗ്, നി​യ​ന്ത്രി​ത ക​മി​ഴ്ത്തി​വെ​ട്ട്, മ​ണ്ണു​ജ​ല​ സം​ര​ക്ഷ​ണം, ഓ​ണ്‍ലൈ​ൻ വ​ള​പ്ര​യോ​ഗ ശു​പാ​ർ​ശ, ഇ​ട​വി​ള​ക്കൃ​ഷി, ആ​ഴ്ച​യി​ലൊ​രു ടാ​പ്പിം​ഗ്, റെ​യി​ൻ​ഗാ​ർ​ഡിം​ഗ് തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്കി​യ​താ​യി റ​ബ​ർ ബോ​ർ​ഡ് പ​റ​യു​ന്നു.

ടാ​പ്പ​ർ​മാ​ർ​ക്കു​ള്ള നൈ​പു​ണ്യ​വി​ക​സ​ന​പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കേ​ര​ളം, ത്രി​പു​ര, അ​സം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 22,000 പേ​ർ​ക്കാ​ണു പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 10,000 പേ​രാ​ണ് പ​രി​ശീ​ല​നം നേ​ടി​യ​ത്. റ​ബ​ർ​കൃ​ഷി ധ​ന​സ​ഹാ​യ​പ​ദ്ധ​തി​പ്ര​കാ​രം ക​ർ​ഷ​ക​ർ​ക്ക് കൊ​ടു​ത്തു​തീ​ർ​ക്കാ​നു​ണ്ടാ​യി​രു​ന്ന​തി​ൽ 60 ല​ക്ഷം രൂ​പ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​തി​ന​കം നി​ക്ഷേ​പി​ച്ചു. 40 ല​ക്ഷം രൂ​പ​കൂ​ടി ഉ​ട​ൻ നി​ക്ഷേ​പി​ക്കും.