മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
12:44 AM Jun 28, 2017 | Deepika.com
ഈരാറ്റുപേട്ട ;നിറഞ്ഞൊഴുകുന്ന മീനച്ചിലാർ കാണാനെത്തിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കാരയ്ക്കാട് കൊല്ലംപറന്പിൽ അഷ്റഫിന്റെ മകൻ അബീസ് (24) നെയാണ് കാണാതായത്. ഇന്നലെ രാവിലെ പത്തോടെ ഈലക്കയത്തിനു സമീപമാണ് അപകടം. സുഹൃത്തുക്കളും ഫയർഫോഴ്സും പോലീസും തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ മീനച്ചിലാർ കരകവിയുന്ന നിലയിലെത്തിയിട്ടുള്ളത് തെരച്ചിൽ ശ്രമങ്ങൾ ദുഷ്കരമാക്കിയിട്ടുണ്ട്.