തിരുവനന്തപുരം: സ്വാശ്രയ ഡെന്റൽ കോളജുകളിലെ ബിഡി എസ് പ്രവേശനത്തിനുള്ള ഫീസ് ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചു. 85 ശതമാനം സീറ്റുകളിൽ 2.5 ലക്ഷം വാർഷിക ഫീസ്. 15 ശതമാനം എൻ ആർ ഐ സീറ്റുകളിൽ ആറ് ലക്ഷം രൂപയാണ് ഈ വർഷത്തെ ഫീസ്.
കോളജുകളുടെ കഴിഞ്ഞ വർഷത്തെ വരവുചെലവ് വിലയിരുത്തിയാണ് 2.5 ലക്ഷം രൂപ എന്ന ഇക്കൊല്ലത്തെ ഫീസ് താത്കാലികമായി അനുവദിച്ചത്. കല്പിത സർവകലാശാലയ്ക്കും ഇതേ നിരക്ക് ബാധകമാണ്. കൂടുതൽ രേഖകൾ സമർപ്പിക്കാൻ കോളജുകൾക്ക് രണ്ടുമാസം സമയം അനുവദിച്ചിട്ടുണ്ട്.
ബിഡിഎസ്: 85 ശതമാനം സീറ്റിൽ 2.5 ലക്ഷം രൂപ വാർഷിക ഫീസ്
12:30 AM Jun 28, 2017 | Deepika.com