പൊള്ളലേറ്റു മരിച്ച ദന്പതികൾക്കും മകനും പിന്നാലെ ഇളയകുട്ടിയും മരിച്ചു
12:16 AM Jun 28, 2017 | Deepika.com
വൈക്കം: വീടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ നാലംഗകുടുംബത്തിലെ ഇളയമകനും മരിച്ചു. തലയാഴം ചില്ലയക്കൽ സുരേഷിന്റെ മകൻ ശ്രീഹരി (11) ആണ് ഇന്നലെ രാവിലെ മരിച്ചത്. തലയാഴം ചില്ലയക്കൽ സുരേഷ് (45), ഭാര്യ സോജ (38), മൂത്തമകൻ സൂരജ് (14) എന്നിവർ തിങ്കളാഴ്ച തന്നെ മരണപ്പെട്ടിരുന്നു. തിങ്കളാഴ്ച പുലർച്ചെ ആറോടെ സുരേഷിന്റെ വീട്ടിൽനിന്നു കൂട്ടനിലവിളി കേട്ടാണു പരിസരവാസികൾ വീടിനടുത്തേക്ക് ഓടിയെത്തിയത്. അടച്ചിട്ടിരുന്ന മുറി കടന്നു ചെന്നപ്പോഴാണ് കുടുബത്തിലെ നാലംഗങ്ങളെയും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടത്.