ആലുവ: കനത്ത മഴയിൽ പിവിസി പൈപ്പ് നിർമാണ ഫാക്ടറി ക്കെട്ടിടം ഭൂമിക്കടിയിലേക്ക് താഴ്ന്നു. അശോകപുരത്ത് പ്രവർത്തിക്കുന്ന അന്ന പോളിമേഴ്സ് എന്ന സ്ഥാപനത്തിന്റെ കോൺക്രീറ്റ് കെട്ടിടമാണ് ഭൂമിക്കടിയിലായത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകളിലുണ്ടായിരുന്ന ഷീറ്റ് മേഞ്ഞ ഭാഗം മാത്രമേ മണ്ണിനു മുകളിലുള്ളൂ.
തൊഴിലാളികളെല്ലാം താമസ സ്ഥലത്തായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കെട്ടിടത്തിനകത്ത് ഉണ്ടായിരുന്ന ലക്ഷക്കണക്കിനു രൂപയുടെ യന്ത്രസാമഗ്രികൾ ഭൂമിക്കടിയിലായി. ഒരു കോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തരിശായി കിടന്ന പാടത്തു വർഷങ്ങൾക്ക് മുന്പാണ് കെട്ടിടം നിർമിച്ചത്.
കനത്ത മഴ: ഫാക്ടറിക്കെട്ടിടം ഭൂമിക്കടിയിലേക്കു താഴ്ന്നു
02:38 AM Jun 27, 2017 | Deepika.com