കൊടകര: സൗദി അറേബ്യയിലെ മക്ക- മദീന എക്സ്പ്രസ് ഹൈവേയിലുണ്ടായ കാറപകടത്തിൽ വെള്ളിക്കുളങ്ങര സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. രണ്ടുപേർക്കു പരിക്കേറ്റു. വെള്ളിക്കുളങ്ങര കറപ്പംവീട്ടിൽ അബ്ബാസിന്റെ മകൻ അഷ്റഫ്(50), ഭാര്യ റസിയ(38), മകൾ ഹഫ്സാന(16) എന്നിവരാണു മരിച്ചത്. മക്കളായ ഹസ്ന(20), ഹാഷിം(14) എന്നിവർക്കു പരിക്കേറ്റു.
മക്കയിൽ ഉംറ നിർവഹിച്ചശേഷം മദീനയിലേക്കു പോകുന്പോഴാണ് കുടുംബം അപകടത്തിൽപ്പെട്ടത്. ദമാമിൽ ഡ്രൈവറാണ് അഷ്റഫ്. വ്യാഴാഴ്ചയാണ് റസിയയും മക്കളും സന്ദർശക വീസയിൽ സൗദിയിലേക്കു പോയത്. കോപ്ലിപ്പാടം വട്ടോലി വീട്ടിൽ മുഹമ്മദിന്റെ മകളാണു റസിയ. പ്ലസ് ടു വിജയിച്ച ഹഫ്സാന ഉപരിപഠനത്തിനു ചേരാനിരിക്കുകയായിരുന്നു.
സൗദിയിൽ കാറപകടം; ദന്പതികളും മകളും മരിച്ചു
02:37 AM Jun 27, 2017 | Deepika.com