പെരുമ്പാവൂർ: ആശുപത്രിയിലേക്കു കാറിൽ വരുകയായിരുന്ന ഗർഭിണി വാഹനം കുഴിയിൽവീണതിനെത്തുടർന്നു പ്രസവിച്ചു. പെരുമ്പാവൂർ പിപി റോഡിൽ വാത്തിയായത്ത് ആശുപത്രിക്കു സമീപം ഇന്നലെ പുലർച്ചെ 1.50 നായിരുന്നു സംഭവം. കാർ കുഴിയിൽ വീണ ഉടൻ പ്രസവം നടക്കുകയായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ ആശുപത്രി ജീവനക്കാർ അമ്മയെയും കുഞ്ഞിനെയും ഉടൻതന്നെ ലേബർ റൂമിലേക്കു മാറ്റി.രണ്ടുപേരും സുഖമായിരിക്കുന്നു.
തമിഴ്നാട് സ്വദേശിനിയായ സുനിത (23) ആണു കാറിൽ വച്ചു പെൺകുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിന് 2.8 കിലോഗ്രാം തൂക്കമുണ്ട്. പഴയ പിപി റോഡിൽ കുഴികൾ നിറഞ്ഞിട്ടു വർഷങ്ങളായി. സമീപവാസികൾ നിരവധിത്തവണ പരാതി നൽകിയെങ്കിലും നഗരസഭയും ആർടിഒയും ഒഴിഞ്ഞു മാറുകയാണെന്നു നാട്ടുകാർ പറയുന്നു.
കുഴിയിൽ വീണ കാറിൽ ഗർഭിണി പ്രസവിച്ചു
02:37 AM Jun 27, 2017 | Deepika.com