കാനം രാജേന്ദ്രനു പികെവി പുരസ്കാരം
02:05 AM Jun 27, 2017 | Deepika.com
തിരുവനന്തപുരം:പികെവി പുരസ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.ജൂലൈ 12 നു കിടങ്ങൂർ എൽപിപി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. കാനം രാജേന്ദ്രനേയും കോടിയേരി ബാലകൃഷ്ണനേയും ചടങ്ങിൽ ആദരിക്കും.