ഡോ. എം.സി. ദിലീപ്കുമാർ സ്ഥാനമൊഴിഞ്ഞു
02:05 AM Jun 27, 2017 | Deepika.com
കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ. എം. സി. ദിലീപ്കുമാർ സ്ഥാനം ഒഴിഞ്ഞു. പ്രോ വൈസ് ചാൻസലറായിരുന്ന ഡോ. ധർമരാജ് അടാട്ടിനാണു വൈസ് ചാൻസലറുടെ അധിക ചുമതല. സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഡോ. എം.സി. ദിലീപ്കുമാർ, ഡോ. ധർമരാജ് അടാട്ടിന് ചുമതല കൈമാറി. സുരക്ഷാ വിഭാഗം ജീവനക്കാർ, വൈസ് ചാൻസലർക്കു ഗാർഡ് ഓഫ് ഓണർ നൽകി. സിൻഡിക്കേറ്റ് അംഗങ്ങളായ പി.സി. മുരളീമാധവൻ, ബാബു ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.