പനിബാധിച്ച് ഗൃഹനാഥന് മരിച്ചു
01:37 AM Jun 25, 2017 | Deepika.com
കാഞ്ഞിരപ്പള്ളി: പനി ബാധിച്ച് വെട്ടിയാങ്കല്‍ ജോസഫ് വര്‍ഗീസ് (മണിയപ്പന്-58)മരിച്ചു. മൂന്നു ദിവസം പനി ബാധിച്ച ജോസഫ് ജനറല്‍ ആശുപത്രിയില്‍ എത്തി മരുന്നു വാങ്ങി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇന്നലെ വൈകുന്നേരം അവശനിലയിലായ ജോസഫിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഭാര്യ: പരേതയായ വല്‍സ. മക്കള്‍: റോബിന്,റാണി, റെന്നി, റോണി.