നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണം: പി.ടി. തോമസ്
01:37 AM Jun 25, 2017 | Deepika.com
കൊച്ചി: പുതിയ വഴിത്തിരിവുകളുടെ പശ്ചാത്തലത്തിൽ നടി ആക്രമണത്തിന് ഇരയായ കേസ് സിബിഐ അന്വേഷിക്കണമെന്നു പി.ടി തോമസ് എൽഎൽഎ. ഇതു ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്കു കത്തു നൽകി. പൾസർ സുനിക്കു പിന്നിലുള്ള ഗൂഢസംഘത്തെ പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണമാണെന്ന് കത്തിൽ വ്യക്തമാക്കി.