ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
12:42 AM Jun 25, 2017 | Deepika.com
ചിറ്റാർ:ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചിറ്റാർ അഞ്ചുമരുതിയിൽ സോമനാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 7.45ഓടെ ചിറ്റാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്താണ് അപകടം. സോമൻ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: അനീഷാ, ജ്യോതിഷ. മരുമകൻ: ബിജു.