കൊച്ചി: കർഷകർക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിനു ഇൻഫാമിന്റെ നേതൃത്വത്തിലുള്ള ഫാർമേഴ്സ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം സജീവമാക്കിയതായി ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ അറിയിച്ചു.
ബാങ്കുകളുടെ ചൂഷണത്തിനെതിരേയും വിദ്യാഭ്യാസ വായ്പയിലെ അനീതിക്കെതിരേയും ഉദ്യോഗസ്ഥ അഴിമതിക്കെതിരേയും ഇൻഫാം ഫാർമേഴ്സ് ഹെൽപ് ഡെസ്കും ലീഗൽ സെല്ലും ഇടപെടലുകൾ നടത്തിവരുന്നുണ്ട്. പ്രാദേശിക ഇൻഫാം യൂണിറ്റുകളിൽ നിന്ന് ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കും.
ഇൻഫാം ഹെൽപ് ഡെസ്ക് സജീവമാക്കി
01:37 AM Jun 24, 2017 | Deepika.com