തിരുവനന്തപുരം : പകർച്ചപ്പനി തടയാൻ സർക്കാർ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങൾക്കും പ്രതിപക്ഷത്തിന്റെ എല്ലാ സഹകരണവും ഉണ്ടാകുമെന്നു സർവകക്ഷി യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിലടക്കം സർക്കാർ പൂർണമായും പരാജയപ്പെട്ടതാണു പനി പടർന്നുപിടിക്കാൻ കാരണം. എന്നാൽ ജനങ്ങളുടെ ജീവൻ അപകടത്തിലായതിനാൽ രാഷ്ട്രീയം നോക്കാതെ സർക്കാരിന്റെ പനി പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രവർത്തനങ്ങളിലും ബിജെപിയുടെ സഹായം ഉണ്ടാകുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും അറിയിച്ചു.
പനി പ്രതിരോധത്തിനു പിന്തുണയെന്നു പ്രതിപക്ഷം
01:37 AM Jun 24, 2017 | Deepika.com