തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും യോഗം ബുധനാഴ്ച ചേരും. ഇന്ദിരാഭവനിൽ രാവിലെ 10 ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്റെ അധ്യക്ഷതയിലാണു യോഗം ചേരുക. സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസർ സുദർശൻ നാച്ചിയപ്പനും യോഗത്തിൽ പങ്കെടുക്കും.
ഇന്ദിരാകുടുംബ യോഗങ്ങളുടെ നടത്തിപ്പു സംബന്ധിച്ചാണ് പ്രധാനമായും യോഗം ചർച്ച ചെയ്യുക. പാർട്ടി മെംബർഷിപ് സംബന്ധിച്ചുള്ള പരാതികളും യോഗത്തിൽ പരിഗണിക്കും.
കെപിസിസി യോഗം ബുധനാഴ്ച
01:37 AM Jun 24, 2017 | Deepika.com