തിരുവനന്തപുരം: മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് മോഷണം വർധിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ഡോ. ടി.പി.സെൻകുമാർ പോലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നല്കി.
തമിഴ്നാട്ടിലേയും മറ്റു അയൽ സംസ്ഥാനങ്ങളിലേയും തിരുട്ടുഗ്രാമങ്ങൾ എന്നറിയപ്പെടുന്ന സ്ഥലങ്ങളിൽ നിന്നു നിരവധി പേർ ഈ കാലഘട്ടത്തിൽ കേരളത്തിലെത്തി വീടുകൾ ആക്രമിച്ചും മറ്റും മോഷണങ്ങൾ നടത്തുന്ന പതിവുണ്ട്. സ്ഥിരമായി മോഷണം നടത്തുന്ന രണ്ടായിരത്തി ഇരുനൂറോളം പേരുടെ വിവരങ്ങൾ കേരള പോലീസ് കോട്ടയം ജില്ലാ പോലീസ് മേധാവി മുഖേന ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ച് ഇത്തരം കളവുകൾ സംസ്ഥാനത്ത് ഇല്ലാതാക്കുന്നതിനുള്ള സത്വര നടപടികൾ എല്ലാ ജില്ലാ പോലീസ് മേധാവിമാരും സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.
തിരുട്ടു ഗ്രാമങ്ങളിൽ നിന്നുള്ള മോഷ്ടാക്കൾക്കെതിരെ ജാഗ്രത പാലിക്കണം: പോലീസ് മേധാവി
01:30 AM Jun 24, 2017 | Deepika.com