ഇരിട്ടി: നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തില്‍ ആറാം റാങ്കും സംസ്ഥാനത്ത് ഒന്നാംസ്ഥാനവും നേടിയ ഡെറിക് ജോസഫ് മലയോരത്തിന് അഭിമാനമായി. സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഇരിട്ടി പട്ടാരത്തെ മാമൂട്ടിൽ എം.ഡി. ജോസഫിന്റെയും പായം സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥ ലിലിയ മാത്യുവിന്റെയും മകനാണ് ഈ മിടുക്കൻ.
ദേശീയതലത്തിലുള്ള വിവിധ പരീക്ഷകളിൽ ഡെറിക് നേരത്തെയും റാങ്കുകള്‍ നേടിയിട്ടുണ്ട്. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് ശാസ്ത്രവിഷയങ്ങളില്‍ അഭിരുചിയുള്ള യുവപ്രതിഭകള്‍ക്ക് തുടര്‍പഠനത്തിന് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് ദേശീയതലത്തില്‍ നടത്തുന്ന കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കെവിപിവൈ) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കേരളത്തിലെ ആദ്യവിദ്യാര്ഥിയാണ് ഡെറിക്. ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രവേശനപരീക്ഷയില്‍ പതിനാറാം റാങ്കും പുതുച്ചേരിയിലെ ജവഹര്‍ലാല്‍ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷൻ ആൻഡ് റിസര്‍ച്ചിന്റെ (ജിപ്മര്‍) പ്രവേശനപരീക്ഷയില്‍ പതിനേഴാം റാങ്കും നേടി.
കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍നിന്ന് എല്ലാ വിഷയത്തിലും എ വൺ ഗ്രേഡ് നേടി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയ ഡെറിക്, കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളില്‍നിന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയാണ് ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയത്. പ്രത്യേക പരിശീലന കോഴ്സുകളിലൊന്നും ചേരാതെ ഹയര്‍സെക്കന്‍ഡറി പഠനത്തിനൊപ്പം തയാറെടുപ്പ് നടത്തിയാണ് നീറ്റ് പരീക്ഷയിൽ ഡെറിക് തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയത്.
എയിംസ് പ്രവേശന പരീക്ഷയിൽ 16ാം റാങ്കും ജിപ്മെർ എൻട്രൻസ് പരീക്ഷയിൽ 17ാം റാങ്കും കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന ദേശീയ പരീക്ഷയിൽ ഒന്നാം റാങ്കും നേടിയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ഡേവിഡ് ജോസഫ്, രാജഗിരി എൻജിനിയറിംഗ് കോളജ് ബിടെക് വിദ്യാര്‍ഥി ജെറാള്‍ഡ് ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.ഇവരെല്ലാവരും കാ ഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ നിന്നാ ണ് പ്ലസ് ടു പാസായത്.എയിംസില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചതിനാല്‍ ഉടന്‍ ഡല്‍ഹിക്ക് പോകാന്‍ തയാറെടുക്കുകയാണ് ഡെറിക്.
അഖിലേന്ത്യാതലത്തിൽ നടന്ന എയിംസ്, ജിപ്മെർ, കെവിപിവൈ പരീക്ഷകളിലും ഡെറിക് ജോസഫ് ഉന്നതവിജയം നേടിയിരുന്നതായി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ അധികൃ തർ കാഞ്ഞിരപ്പള്ളി യിൽ പറ ഞ്ഞു.
കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ മാനേജർ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ, പ്രിൻസിപ്പൽ ഫാ.സണ്ണി കുരുവിള മണിയാക്കുപാറ, വൈസ് പ്രിൻസിപ്പൽ ഫാ. മനു കെ മാത്യു, പിടിഎ പ്രസിഡന്റ് സോണി തോമസ്, ക്ലാസ്ടീച്ചർ എസ്. ശാരിമോൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നീറ്റ്: മലയോരത്തിന് അഭിമാനമായി ഡെറിക് ജോസഫ്
01:17 AM Jun 24, 2017 | Deepika.com