എൻ. രാമചന്ദ്രൻ സ്മാരക പുരസ്കാരം പ്രഫ. എം.കെ. സാനുവിന്
01:17 AM Jun 24, 2017 | Deepika.com
തിരുവനന്തപുരം: എൻ. രാമചന്ദ്രൻ സ്മാരക പുരസ്കാരത്തിനു സാഹിത്യ നിരൂപകനും സാംസ്കാരിക നായകനുമായ പ്രഫ. എം. കെ. സാനു അർഹനായി. 50,000 രൂപയും ബി. ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്കാരം. ജൂലൈ രണ്ടാം വാരം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.