തിരുവനന്തപുരം: ഹയര്‍സെക്കൻഡറി കൊമേഴ്സ് പഠനത്തിന് സ്വതന്ത്ര സോഫ്ട്വെയർ ഉപയോഗിക്കുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ ഹയര്‍സെക്കൻഡറി ഡയറക്ടര്‍ പുറത്തിറക്കി. ഫെബ്രുവരി 15ന് നടന്ന കരിക്കുലം കമ്മിറ്റിയില്‍ ഹയര്‍സെക്കൻഡറി പൂര്‍ണമായും സ്വതന്ത്ര സോഫ്ട്വെയറിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊമേഴ്സ് പഠനത്തിന് പ്രത്യേകം ഹാന്‍ഡ്ബുക്ക് ഉള്‍പ്പെടെയുളള നടപടിക്രമങ്ങള്‍ കരിക്കുലം സബ്കമ്മിറ്റി അംഗീകരിച്ചത്.
ഈ വര്‍ഷം പതിനൊന്നാം ക്ലാസില്‍ പഠനവും മൂല്യനിര്‍ണയവും പൂര്‍ണമായും സ്വതന്ത്ര സോഫ്ട്വെയറില് ആയിരിക്കും. പന്ത്രണ്ടാം ക്ലാസില്‍ ഈ വര്‍ഷം സ്വതന്ത്ര സോഫ്ട്വെയറും പാഠപുസ്തകത്തിലുള്ള ഉടമസ്ഥാവകാശമുള്ള സോഫ്ട്വെയറുകളും ഉപയോഗിക്കാം.
മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
01:05 AM Jun 24, 2017 | Deepika.com