കോട്ടയം: സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളും ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കാനുള്ള പരിശോധനാ ലാബുകളും ആരംഭിക്കണമെന്ന് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന ഭരണസമിതിയോഗം ആവശ്യപ്പെട്ടു.
ജില്ലാതല ഉപഭോകതൃ തർക്ക പരിഹാരഫോറങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലേക്ക് ഒഴിവ് നികത്താതെ കിടക്കുന്ന ജില്ലകളിൽ ജഡ്ജിമാരെ നിയമിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സിഎഫ്ഐ ദേശീയ ചെയർമാൻ പ്രഫ. പുന്നയ്ക്കൽ നാരായണൻ ഉദ്ഘാടനം ചെയ്തു. വി.ബാലകൃഷ്ണ്‍ നായർ അധ്യക്ഷത വഹിച്ചു. സി.വി. ആന്റണി, ജോർജ് തോമസ്, കെ. നന്പീശൻ കുന്നംകുളം, സി. രാമചന്ദ്രമേനോൻ, ശ്രീദേവി അന്പലപുരം, ജോണ്‍ ബ്രാഡ്ലി, ഗോവിന്ദൻ മാസ്റ്റർ, തൃശൂർ രാമകൃഷ്ണൻ, അർജുൻ പാലക്കാട്, ജോണ്‍ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
മായം ചേർക്കുന്നതു കണ്ടുപിടിക്കണം: കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ
03:09 AM Jun 23, 2017 | Deepika.com