കൊച്ചി: തീരദേശപ്രശ്നങ്ങൾക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേരള കോണ്ഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവുമായ പി.സി. തോമസ് ഈ മാസം 30ന് ഉപവസിക്കും. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് ആലപ്പുഴ കളക്ട്രേറ്റിന് മുന്നിലാണ് ഉപവസിക്കുന്നത്. കടലാക്രമണം മൂലം മാറ്റി പാർപ്പിച്ച ആയിരക്കണക്കിന് ആളുകൾ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ്.
മത്സ്യത്തൊഴിലാളികൾക്കായുള്ള ഭവനിർമാണപദ്ധതിയിലേക്ക് വലിയ തുകയാണ് വകയിരുത്തുന്നത്. എന്നാൽ അത് അർഹരായവരിലേക്ക് എത്തുന്നില്ല. തിരുവനന്തപുരം ജില്ലയിൽ രാത്രിയിൽ തമിഴ്നാട്ടിൽനിന്ന് വൻതോതിൽ തെരുവുനായ്ക്കളെ ലോറിയിൽ കൊണ്ടുവന്ന് ഇറക്കിവിടുന്നതായും അദ്ദേഹം ആരോപിച്ചു. സമാപന സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുമെന്ന് പി.സി. തോമസ് അറിയിച്ചു.
തീരദേശപ്രശ്നം: പി.സി. തോമസ് 30ന് ഉപവസിക്കും
03:09 AM Jun 23, 2017 | Deepika.com