കണ്ണൂർ: കണ്ണൂർ ജില്ലാ പോലീസ് ആസ്ഥാനത്ത് വനാക്രെ വൈറസ് ആക്രമണം. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. ഇതേത്തുടർന്ന് തന്ത്രപ്രധാനമായ അതീവ രഹസ്യ- സുരക്ഷാ സംവിധാനമുള്ള 100 കംപ്യൂട്ടറുകൾ നിശ്ചലമായി.
കംപ്യൂട്ടറിലേക്ക് പോലീസിന്റെ മെയിലിനു പുറമെ പുറത്തുനിന്ന് ആയിരക്കണക്കിന് സന്ദേശങ്ങൾ വരാറുണ്ട്. പുറത്തുനിന്നു വന്ന മെയിലിലാണ് വനാക്രെ വൈറസ് ഉണ്ടായിരുന്നതായി സംശയിക്കുന്നത്. ടെലികമ്യൂണിക്കേഷൻ വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് കംപ്യൂട്ടറുകൾ അപ്ഡേറ്റ് ചെയ്ത് സ്കാൻ ചെയ്തെങ്കിലും തകരാർ പരിഹരിക്കപ്പെട്ടിട്ടില്ല.
കണ്ണൂർ പോലീസ് ആസ്ഥാനത്ത് വനാക്രൈ ആക്രമണം
02:51 AM Jun 23, 2017 | Deepika.com