ബി. ബൽറാം ഉള്ളൂരിന് പുരസ്കാരം
02:20 AM Jun 23, 2017 | Deepika.com
തിരുവനന്തപുരം: കെ.ആർ. നാരായണൻ സ്മാരക ഫോറം നടത്തിയ ഉപന്യാസമത്സരത്തിൽ ബി. ബൽറാം ഉള്ളൂരിന് ഇന്ദിരാഗാന്ധി പുരസ്കാരവും തോമസുകുട്ടി പൊൻകുന്നത്തിന് പ്രഫ. ജോസഫ് മറ്റം പുരസ്കാരവും കുമാരി ലക്ഷ്മി കോസിന കടയ്ക്കാവൂരിന് അന്പാടി കൃഷ്ണൻ പുരസ്കാരവും ലഭിച്ചു. നവംബറിൽ തിരുവനന്തപുരത്ത് പുരസ്കാരം നൽകുമെന്ന് ഫോറം ജനറൽ സെക്രട്ടറി ഡോ. കെ.ടി. അഗസ്റ്റിൻ കുന്നത്തേടം അറിയിച്ചു.