എടത്വ: മണ്ണാരേത്ത് മത്തായി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് വാങ്ങിയ നിർധനരായ 28 വിദ്യാർഥികൾക്കു ഈ വർഷത്തെ മുഴുവൻ ഫീസും നല്കി സഹായിക്കും. ഒരു ജില്ലയിൽ രണ്ടുകുട്ടികൾക്കാണു സഹായം.
തെരഞ്ഞെടുക്കുന്ന കുട്ടികളിൽ എല്ലാ വിഷയത്തിനും 90 ശതമാനം മാർക്കിൽ കൂടുതൽ ലഭിക്കുന്നവർക്കു രണ്ടാംവർഷം മുഴുവൻ ഫീസും നൽകും. ഇപ്രകാരം പോസ്റ്റ് ഗ്രാജുവേറ്റു വരെ നൽകും. ഓഗസ്റ്റ് 31നകം അപേക്ഷ മണ്ണാരേത്ത് മത്തായി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, ആനപ്രന്പാൽ വടക്ക് പി.ഒ., തലവടി, ആലപ്പുഴ-689572 എന്ന വിലാസത്തിൽ അയയ്ക്കണമെന്നു പ്രസിഡന്റ് എം.എം. പൗലോസ് അറിയിച്ചു. ഫോണ്: 9495069525.
പഠന സഹായം നൽകും
02:20 AM Jun 23, 2017 | Deepika.com