കാഞ്ഞാർ: ടെക്നോപാർക്ക് ജീവനക്കാരൻ മലങ്കര ജലാശയത്തിൽ മുങ്ങി മരിച്ചു. ചിറയിൻകീഴ് കടയക്കാവൂർ തെക്കുംഭാഗം സുജൻ ഭവനിൽ എ.ആർ. അർജുൻ (22) ആണ് മരിച്ചത്. തിരുവനന്തപുരം ടെക്നോപാർക്കിൽ ഐഡിയ കസ്റ്റമർ കെയർ സെന്ററിൽ എക്സീക്യൂട്ടീവായിരുന്നു. കൂടെ ജോലി ചെയ്യുന്ന അറക്കുളം കാവുംപടിയിൽ മടപറന്പിൽ ജിനുവിനെ കാണാനായി വ്യാഴാഴ്ച എത്തിയ അർജുനും ജിനുവും ജിനുവിന്റെ സുഹ്യത്തുംകൂടി കാഞ്ഞാർ വാട്ടർഷെഡ് തീം പാർക്കിലുള്ള മണ്ണൂർ കടവിൽ കുളിക്കാനായി എത്തിയാതിയരുന്നു.
മൂന്നു പേരും കൂടി അക്കരയ്ക്കു നീന്തുന്നതിനിടയിൽ പുഴയുടെ മധ്യഭാഗത്ത് വച്ച് അർജുൻ താഴ്ന്നു പോകുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ കാഞ്ഞാർ പോലീസിലും മൂലമറ്റം ഫയർഫോഴ്സിലും വിവരമറിയിച്ചു. പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ അർജുനെ മുങ്ങിയെടുത്ത് ഫയർഫോഴ്സിന്റെ ആംബുലൻസിൽ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞാർ അഡീഷണൽ എസ് ഐ എസ്.സാജന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി.
ടെക്നോപാർക്ക് ജീവനക്കാരൻ ജലാശയത്തിൽ മുങ്ങിമരിച്ചു
02:20 AM Jun 23, 2017 | Deepika.com