പഴയന്നൂർ/പട്ടാമ്പി: ഡെങ്കിപ്പനി ബാധിച്ച് പഴയന്നൂരിൽ യുവതിയും പട്ടാമ്പി ഓങ്ങല്ലൂരിൽ പിഞ്ചുകുഞ്ഞും മരിച്ചു. കൊണ്ടാഴി പാറമേൽപടി തൊടുകാട്ടിൽ മോഹൻദാസിന്റെ ഭാര്യ വിജയശ്രീ (അമ്പിളി മോഹൻ-37)യാണ് പഴയന്നൂരിൽ മരിച്ചത്. സംസ്കാരം നടത്തി.
രണ്ടാഴ്ച മുമ്പാണ് പനി ആരംഭിച്ചത്. ആദ്യം വടക്കേത്തറ ആശുപത്രിയിലും പിന്നീട് തൃശൂർ അശ്വിനി ആശുപത്രിയിലും ചികിത്സ തേടി. പനി മൂർച്ഛിച്ചതിനെത്തുടർന്ന് പിന്നീട് തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് മരിച്ചത്. മക്കൾ: അഞ്ജലി, വിഷ്ണുദാസ്.ഓങ്ങല്ലൂരിൽ മരിച്ചത് ഒമ്പതുമാസം പ്രായമായ കുഞ്ഞാണ്. പാറപ്പുറം വയ്യാട്ട് കുണ്ടിൽ താഹിർ മൗലവിയുടെ മകൻ മുഹമ്മദ് റഫീക്കാണ് തൃശൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ പട്ടാമ്പി താലൂക്കിൽപെട്ട ഓങ്ങല്ലൂർ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവവരുടെ എണ്ണം നാലായി.
ഡെങ്കിപ്പനി ബാധിച്ച് പിഞ്ചുകുട്ടിയും യുവതിയും മരിച്ചു
02:20 AM Jun 23, 2017 | Deepika.com