പ്ല​സ്ടു വി​ദ്യാ​ർ​ഥി പാ​റ​ക്കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു

02:20 AM Jun 23, 2017 | Deepika.com
പ​​ത്ത​​നം​​തി​​ട്ട: സെ​​ൽ​​ഫി എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ പാ​​റ​​ക്കു​​ള​​ത്തി​​ൽ വീ​​ണ് പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​ക്കു സ​​മീ​​പം പ​​ട്ടം​​കു​​ള​​ത്തി​​ൽ വീ​​ട്ടി​​ൽ റ​​ഹീം - ഷം​​ലാ ബീ​​വി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ റ​​ഫീ​​ഖ് റ​​ഹീ​​മാ​ണ് ​ (17) മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ 11ന് ​​ഇ​​ല​​ന്തൂ​​ർ പൂ​​ക്കോ​​ട് പ​​ട്ട​​ൻ​​ത​​റ പാ​​റ​​ക്കു​​ള​​ത്തി​​ലാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. സു​​ഹൃ​​ത്ത്് പെ​​രി​​ങ്ങ​​മ​​ല സ്വ​​ദേ​​ശി ഷെ​​മീ​​ർ​​ഖാ​​നു​​മാ​​യി (17) ചേ​​ർ​​ന്ന് സെ​​ൽ​​ഫി എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ കു​​ള​​ത്തി​​ന്‍റെ തി​​ട്ട ഇ​​ടി​​ഞ്ഞ് റ​​ഫീ​​ഖ് വെ​​ള്ള​​ത്തി​​ലേ​​ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ​​ത​​ന്നെ ഷെ​​മീ​​ർ നി​​ല​​വി​​ളി​​ച്ച് കു​​ള​​ത്തി​​ലേ​​ക്കു ചാ​​ടി. ബ​​ഹ​​ളം കേ​​ട്ട് നാ​​ട്ടു​​കാ​​രും ഓ​​ടി​​യെ​​ത്തി. നീ​​ന്ത​​ൽ വ​​ശ​​മി​​ല്ലാ​​ത്ത ഷെ​​മീ​​ർ​​ഖാ​​ൻ വെ​​ള്ള​​ത്തി​​ൽ കി​​ട​​ന്ന് വെ​​പ്രാ​​ള​​പ്പെ​​ടു​​ന്ന​​തു ക​​ണ്ട് നാ​​ട്ടു​​കാ​​ർ ആ​​ദ്യം ഷെ​​മീ​​ർ​​ഖാ​​നെ ര​​ക്ഷ​​പ്പെ​​ടു​​ത്തി. ഒ​​രാ​​ൾ കൂ​​ടി​​യു​​ണ്ടെ​​ന്ന് അ​​പ്പോ​​ഴാ​​ണ് നാ​​ട്ടു​​കാ​​ർ അ​​റി​​ഞ്ഞ​​ത്. തു​​ട​​ർ​​ന്ന് ന​​ട​​ന്ന തെ​​ര​​ച്ചി​​ലി​​ലാ​​ണ് റ​​ഫീ​​ഖി​​നെ ക​​ണ്ടെ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.