തിരുവനന്തപുരം: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ ആർക്കറിയാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ബിഹാർ ഗവർണറായിരുന്ന അദ്ദേഹത്തെക്കുറിച്ചു നാം മലയാളികൾക്കു കാര്യമായ പിടിയില്ല. സംഘടനാ നേതാവെന്ന നിലയിലാകും അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചത്.
രാഷ്ട്രീയ സ്ഥാനാർഥിയെ രാഷ്ട്രീയമായി നേരിടുന്ന അവസ്ഥയുണ്ടാകും. കോണ്‍ഗ്രസും ഇടതുപക്ഷവും ചേർന്നുള്ള യോജിച്ച സ്ഥാനാർഥിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ദേശീയ തലത്തിൽ ചർച്ച നടന്നു വരികയാണെന്നും ദേശീയ നേതാക്കൾ ഇതു സംബന്ധിച്ച നടപടി സ്വീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
കോവിന്ദിനെആർക്കറിയാമെന്നു പിണറായി വിജയൻ
03:04 AM Jun 22, 2017 | Deepika.com