കൊച്ചി: പുതുവൈപ്പിലെ പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേയുള്ള സമരത്തിന് ഐക്യദാർഢ്യവുമായി ഹൈക്കോടതി ജംഗ്ഷനിൽ ഉപവാസ സമരം നടത്തിവന്ന കെസിവൈഎം പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ഇവരെ പിന്നീടു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ നടന്ന ഒത്തുതീർപ്പു ചർച്ചയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ പുതുവൈപ്പിലെ ജനങ്ങൾക്കൊപ്പം കെസിവൈഎം ശക്തമായ സമരപരിപാടികൾ നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു പറഞ്ഞു.
നിരാഹാരം നടത്തിവന്ന കെസിവൈഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
02:51 AM Jun 22, 2017 | Deepika.com