കേരളം ഭരിക്കുന്നതു പോലീസല്ല, ജനാധിപത്യസർക്കാർ: കാനം
02:38 AM Jun 22, 2017 | Deepika.com
ആലുവ: കേരളം പോലീസല്ല, ജനാധിപത്യ സർക്കാരാണു ഭരിക്കുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പുതുവൈപ്പിൽ നടന്നത് നിഷ്ഠുരമായ അക്രമമാണ്. പോലീസ് മേധാവിയുടെ അഭിപ്രായം തന്നെ അദ്ഭുതപ്പെടുത്തി. പോലീസ് മേധാവിക്കു മറുപടി പറയേണ്ടകാര്യം സിപിഐക്കില്ല. ആഭ്യന്തരവകുപ്പ് ഏറ്റെടുക്കാമെന്നു സിപിഐ പറഞ്ഞിട്ടില്ല. സിപിഐക്ക് അത്തരം ആഗ്രഹങ്ങളില്ലെന്നും അഭിപ്രായം അടിയറവച്ചിട്ടല്ല മുന്നണി രൂപീകരിച്ചതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.