കോഴിക്കോട്: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് എം.പി. വീരേന്ദ്രകുമാർ എംപി. ഇക്കാര്യം താൻ നേരത്തേ തന്നെ പാർട്ടി ദേശീയ അധ്യക്ഷൻ നിതീഷ് കുമാറുമായി ചർച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം
കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇഷ്ടമുള്ളവർക്ക് വോട്ട് രേഖപ്പെടുത്താൻ ദേശീയ അധ്യക്ഷൻ തനിക്ക് അനുവാദം തന്നിട്ടുണ്ട്. കോവിന്ദ് പഴയ സോഷ്യലിസ്റ്റ് ആയതിനാലാണ് നിതീഷ്കുമാർ പിന്തുണയ്ക്കുന്നത്. നിതീഷ്കുമാറിന്റെ പുതിയ നീക്കം വിശാല മതേതര സഖ്യത്തിനു വിള്ളൽ വീഴ്ത്തുന്നതല്ല.
ദേശീയ നേതൃത്വത്തിനെതിരെയുള്ള തീരുമാനം കേരളത്തിലെ പാർട്ടി ഘടകത്തിന് ക്ഷീണമുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിന്ദിനു വോട്ടില്ല: വീരേന്ദ്രകുമാർ
02:27 AM Jun 22, 2017 | Deepika.com